03:40am 11 November 2026
NEWS
ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂര പീഡനം
20/07/2025  08:00 AM IST
nila
ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂര പീഡനം

ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂര പീഡനം. കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിന്റെ മരണത്തിൽ ഭർത്താവ് സതീഷിനെതിരെ കുടുംബം പരാതി നൽകി. സതീഷ് യുവതിയെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതി തന്നെ തന്റെ ഫോണിൽ പകർത്തി സഹോദരിക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

സതീഷ് കസേര ഉയർത്തി അതുല്യയെ ആക്രമിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശരീരത്തിലേറ്റ ചതവുകളുടേയും മുറിവുകളുടേയും പാടുകൾ അതുല്യ തന്നെ പകർത്തിയിരുന്നു. ഇതും പുറത്തുവന്നിട്ടുണ്ട്. ഇയാൾ സ്ഥിരം മദ്യപാനിയാണെന്ന് അതുല്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. 

ഇന്നലെയാണ് മുപ്പതുകാരിയായ അതുല്യയെ ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു.

അതുല്യയെ ഭർത്താവ് ഉപദ്രവിക്കുന്നതായി നേരത്തേ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കല്യാണം കഴിഞ്ഞ സമയം മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. സതീഷ് അതുല്യയെ മർദിക്കുന്നത് പതിവായിരുന്നുവെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് സതീഷ്. ഇരുവരുടെയും മകൾ നാട്ടിൽ പഠിക്കുകയാണ്. അതുല്യയുടെ മാതാപിതാക്കളാണ് കുട്ടിയെ നോക്കുന്നത്. മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img